HIGHLIGHTS : The younger generation should not be discouraged by crises: Women's Commission Chairperson Adv. P Sati Devi

നിത്യജീവിതത്തില്‍ അഭിമുഖീകരിക്കുന്ന ചെറുതും വലുതുമായ പ്രതിസന്ധികളില്‍ തളരുന്നവരാകരുത് യുവതലമുറയെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. മറ്റൊരു വ്യക്തിയുടെ തിരസ്‌കരണത്തിലോ അവഗണനയിലോ തളര്‍ന്നു പോകുന്നത് അടിസ്ഥാനപരമായി ഭീരുത്വമാണ്.
ആത്മാഭിമാനത്തോടെ സ്വന്തം അസ്ഥിത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കുന്നതാണ് അന്തസ്സ്. ഈ മാനസികാവസ്ഥയിലേക്ക് നമ്മുടെ തലമുറ ഉയരണം. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച വിവാഹപൂര്‍വ്വ ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ. ലോകം മൊബൈലിലേക്ക് ചുരുങ്ങുന്നത് യുവതലമുറയുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. കുടുംബാന്തരീക്ഷത്തില്‍ കൂടുതല്‍ ആശയവിനിമയം ഉണ്ടാക്കുകയാണ് ഇത് ഒഴിവാക്കാനുള്ള പ്രതിവിധി.
പരിപാടിയില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. എം ഹരിനാരായണന്‍ അധ്യക്ഷത വഹിച്ചു. കാര്യവട്ടം ക്യാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബീനമോള്‍ എസ് ജി ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. കോളേജ് വിമന്‍സ് സെല്‍ കണ്‍വീനര്‍ ഡോ. ഗായത്രി ദേവി ജി, വിദ്യാര്‍ത്ഥിനി യൂണിയന്‍ പ്രതിനിധി ഷിബിന എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


