വിവാഹമോചിതയായ സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. മധുരയില്‍ സഹോദരിയെയും കാമുകനെയും 20കാരന്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിയായ 22കാരന്‍ ഒളിവിലാണ്. മധുര തിരുമംഗലം കൊമ്പാടിയിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല നടന്നത്. വയറിംഗ് തൊഴിലാളിയായ പ്രവീണ്‍കുമാറിന്റെ സഹോദരി 24കാരിയായ മഹാലക്ഷ്മിയും കാമുകന്‍ 26വയസ്സുള്ള സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. അന്യജാതിക്കാരനായ പ്രവീണുമായി മഹാലക്ഷ്മി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും കുടുംബം എതിര്‍ത്തതിനാല്‍ വിവാഹം നടന്നില്ല. മൂന്ന് വര്‍ഷം മുന്‍പ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം നടത്തിയെങ്കിലും ഒരാഴ്ചയ്ക്ക് ശേഷം ഭര്‍ത്താവുമായി പിണങ്ങി വീട്ടിലേക്ക് മടങ്ങി.

നിര്‍മാണ കമ്പനിയിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ മുളകുപൊടി എറിഞ്ഞ് വീഴ്ത്തിയതിന് ശേഷം വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു. തല വെട്ടിമാറ്റി ഗ്രാമത്തിലെ ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്റ്റേജില്‍ പ്രദര്‍ശിപ്പിച്ചു. പിന്നാലെ വീട്ടിലെത്തി സഹോദരിയെയും വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ അമ്മയുടെ കൈയും പ്രവീണ്‍ വെട്ടിമാറ്റി. സംഭവത്തിനുശേഷം പ്രവീണ്‍ നാടുവിട്ടതായി പൊലീസ് പറഞ്ഞു. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രവീണിനെ കണ്ടെത്താന്‍ രണ്ട് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top