കോഴിക്കോട് : ക്ഷീര, മാംസ, മുട്ട ഉല്‍പ്പാദന മേഖലകളില്‍ രാജ്യത്ത് തന്നെ ഏറ്റവും വലിയ വളര്‍ച്ചാനിരക്ക് നേടുന്ന നിലയിലേക്ക് മൃഗസംരക്ഷണ വകുപ്പും അതിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നരേഷ്‌കുമാര്‍ കുന്നിയൂര്‍ . മൃഗസംരക്ഷണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലേക്കായി ജീവനക്കാരെ ഒപ്പം നിര്‍ത്തി മുന്നോട്ടുപോകാന്‍ വകുപ്പില്‍ നവീകരണ പ്രവൃത്തികള്‍ ഇനിയും തുടരേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള മൃഗസംരക്ഷണ വകുപ്പ് സ്റ്റാഫ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡി.എസ്. എ) കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍വീസില്‍ നിന്നും വിരമിച്ച ജോയിന്റ് കൌണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി കെ. ജയപ്രകാശിന് കെ.എ.എച്ച്.ഡി.എസ്. എ സംസ്ഥാന പ്രസിഡന്റ് ഉമാദേവി ഉപഹാരം നല്‍കി.
കെ.എ.എച്ച്. ഡി എസ്.എ സംസ്ഥാന കൗണ്‍സില്‍ അംഗം റോസ് മേരി ഡിക്കോത്ത അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഉമാദേവി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം റാം മനോഹര്‍, ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍, പ്രസിഡന്റ് കെ അജിന, ജോയിന്റ് കൌണ്‍സില്‍ വനിതാ കമ്മറ്റി ജില്ലാ സെക്രട്ടറി ദീപ്തി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ മനോജ് കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി റോസ് മേരി ഡിക്കോത്ത (പ്രസിഡന്റ് ), മനോജ്കുമാര്‍ (സെക്രട്ടറി ), ഷീലാമ്മ റ്റി. ഡി (ട്രഷറര്‍)എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഷാജീവന്‍. കെ. സി, ലീന ടി. പി, വൈസ് പ്രസിഡന്റ് മാരായി സബിത, സുരേഷന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ജില്ലാ ജോയിന്റ് സെക്രട്ടറി സുരേഷന്‍ കെ സ്വാഗതം ആശംസിച്ച സമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ഷാജീവന്‍ കെ സി നന്ദിയും പറഞ്ഞു.




