ഡെങ്കിപ്പനി ബാധിച്ച് യുവതി മരിച്ചു

ഡെങ്കിപ്പി ബാധിച്ച് പത്തനംതിട്ടയില്‍ യുവതി മരിച്ചു. മുണ്ടുകോട്ടക്കല്‍ സ്വദേശിനി അഖില (32)യാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

പാലക്കാട് ദിവസങ്ങള്‍ക്ക് മുന്‍പ് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചിരുന്നു.

സംസ്ഥാനത്ത് നിരവധി പേരാണ് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടുന്നത്. പനി പടരുന്നതില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച പാടില്ലെന്നും വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top