പരപ്പങ്ങാടി: വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരിച്ചു നല്‍കി യുവതി മാതൃകയായി. ബാനു ലത്തീഫ് നഹയാണ് തനിക്ക് വീണുകിട്ടയ രണ്ടുപവന്‍ വരുന്ന സ്വര്‍ണ ബ്രേസ്‌ലറ്റ് ഉടമയക്ക് തിരിച്ചു നല്‍കിമാതകൃകയായിരിക്കുന്നത്.
കഴിഞ്ഞമാസം ഇരുപത്തി അഞ്ചാം തിയതിയാണ് കോടതിക്ക് മുന്‍വശത്തെ ഇവുടെ ഹെന്ന ബ്യൂട്ടി പാര്‍ലറില്‍ നിന്ന് സ്വര്‍ണാഭരണം വീണുകിട്ടിയത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ആരു ആഭരണം അന്വേഷിച്ച് എത്താതായതോടെ ഇവര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളെ വിവരമറിയിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ സ്വര്‍ണം വീണുകിട്ടയ വിവരം പുറത്തറിയിക്കുകയും ചെയ്തു. ഇതുകണ്ടാണ് സ്വര്‍ണം നഷ്ടമായ കടലുണ്ടി സ്വദേശിയായ യുവതി തെളിവുമായി ഇവരുടെ അടുത്തെത്തിയത്. തുടര്‍ന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം വി മുഹമ്മദ് അലിയുടെയും സെക്രട്ടറി മുജീബ് ദില്‍ദാറിന്റെയും സാന്നിദ്ധ്യത്തില്‍ സ്വര്‍ണാഭരണം ബാനു ലത്തീഫ് നഹ ഉടമയക്ക് കൈമാറി.
തിനിക്ക് വീണുകിട്ടിയ ആഭരണം ഉടമസ്ഥന് നല്‍കാന്‍കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ബാനു ലത്തീഫ് നഹ പറഞ്ഞു.




