പരപ്പനങ്ങാടി:പണമടങ്ങിയ പേഴ്‌സ് യാത്രക്കാരന് തിരിച്ചേല്‍പ്പിച്ച് മത്സ്യത്തൊഴിലാളി മാതൃകയായി. പരപ്പനങ്ങാടി ചാപ്പപ്പടി കടപ്പുറത്തെ പള്ളിക്കണ്ടി ശറഫുദ്ധീന്‍ ആണ് സത്യ സന്ധതയുടെ മാതൃക കാണിച്ചത്. താനൂര്‍ സ്വാദേശി ഇബ്രാഹിംകുട്ടിയുടേതാണ് പേഴ്സ്. ഇദ്ദേഹം കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയില്‍ വന്നിരുന്നു. മടങ്ങി വീട്ടിലെത്തി പേഴ്‌സ് നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടപ്പെട്ടതായി അറിഞ്ഞത്.
പോയ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചുവെങ്കിലും പണമടങ്ങിയ പഴ്‌സ് കിട്ടിയില്ല. പിന്നീടാണ് ശറഫുദ്ധീന്‍ സോഷ്യല്‍മീഡിയ വഴി വിവരം നല്‍കിയത് ഉടമ അറിയുന്നത്. 3000 രൂപയും ലൈസന്‍സ്, എ.ടി.എം കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ അടങ്ങിയ പേഴ്‌സ് പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനില്‍ എത്തിച്ച് ഡിവിഷന്‍ കൗണ്‍സിലര്‍ തലക്കലകത്ത് റസാഖും പൊലിസും ഷറഫുദ്ധീനും ചേര്‍ന്ന് ഉടമയെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു.
നഷ്ടപ്പെട്ടു എന്ന് കരുതിയ പേഴ്‌സ് തിരികെ കിട്ടിയതില്‍ ആശ്വാസമായെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. മാതൃക കാട്ടിയ ശറഫുദ്ധീനെ കൗണ്‍സിലര്‍ റസാഖ് അഭിനന്ദിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




