കേരളത്തില്‍ പുതുയുഗത്തിന് തുടക്കം കുറിച്ച് ‘ജനകീയ മന്ത്രിസഭ ജനങ്ങള്‍ക്കൊപ്പം’ എന്ന സന്ദേശമുയര്‍ത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ജില്ലയിലെ പര്യടനത്തിന് സമാപനം. നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പെരിന്തല്‍മണ്ണ മണ്ഡലം നവകേരള സദസ്സോടെയാണ് ജില്ലയിലെ പര്യടനം സമാപിച്ചത്. ഇന്ന് (ഡിസംബര്‍ ഒന്ന്) പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിക്കും. സാധാരണക്കാരില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയാണ് കഴിഞ്ഞ നാല് ദിവസങ്ങളിലായി നവകേരള സദസ്സ് ജില്ലയില്‍ പ്രയാണം നടത്തിയത്.
തിങ്കളാഴ്ച തുടങ്ങിയ പര്യടനം ജില്ലയിലെ 16 മണ്ഡലങ്ങളിലും പൂത്തിയായി. ആദ്യദിവസം പൊന്നാനി, തവനൂര്‍, തിരൂര്‍, താനൂര്‍ മണ്ഡലങ്ങളിലും രണ്ടാമത്തെ ദിവസം വള്ളിക്കുന്ന്, തിരൂരങ്ങാടി, വേങ്ങര, കോട്ടക്കല്‍ എന്നീ മണ്ഡലങ്ങളിലും മൂന്നാമത്തെ ദിവസം കൊണ്ടോട്ടി, മഞ്ചേരി, മങ്കട, മലപ്പുറം എന്നീ മണ്ഡലങ്ങളിലും അവസാന ദിവസമായ ഇന്നലെ ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി.
ആദ്യദിവസമായ തിങ്കളാഴ്ച പൊന്നാനി മണ്ഡലത്തിലായിരുന്നു ജില്ലയിലെ നവകേരള സദസ്സിന് തുടക്കം കുറിച്ചത്. പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, പി. പ്രസാദ്, വി. ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് എടപ്പാള്‍ സഫാരി പാര്‍ക്കില്‍ നടന്ന തവനൂര്‍ മണ്ഡലം സദസ്സില്‍ മന്ത്രിമാരായ കെ. രാജന്‍, വി.എന്‍ വാസവന്‍, ആന്റണി രാജു എന്നിവര്‍ സംസാരിച്ചു. തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നടന്ന തിരൂര്‍ മണ്ഡലം സദസ്സില്‍ മന്ത്രിമാരായ ജി.ആര്‍ അനില്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവരും ആദ്യദിവസത്തെ നവകേരള സദസ്സിന് സമാപനം കുറിച്ച് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തില്‍ നടന്ന താനൂര്‍ മണ്ഡലം സദസ്സില്‍ മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, ഡോ. ആര്‍. ബിന്ദു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സംസാരിച്ചു.
രണ്ടാം ദിവസത്തെ ആദ്യ പരിപാടി വള്ളിക്കുന്ന് മണ്ഡലത്തിലെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചത്. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, എം.ബി രാജേഷ്, കെ. കൃഷ്ണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച തിരൂരങ്ങാടി മണ്ഡലം സദസ്സില്‍ മന്ത്രിമാരായ സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, ജി.ആര്‍ അനില്‍, വേങ്ങര സബാഹ് സ്‌ക്വയറില്‍ നടത്തിയ വേങ്ങര മണ്ഡലം സദസില്‍ മന്ത്രിമാരായ വീണ ജോര്‍ജ്, കെ. രാജന്‍, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിനത്തിലെ അവസാന പരിപാടി നടന്ന കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ ആയുര്‍വേദ കോളജ് ഗ്രൗണ്ടിലെ പരിപാടിയില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.എന്‍ ബാലഗോപാല്‍, പി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
മൂന്നാം ദിനത്തിലെ ആദ്യ പരിപാടി കൊണ്ടോട്ടി മണ്ഡലത്തില്‍ സംഘടിപ്പിച്ചു. മേലങ്ങാടി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നടന്ന നവകേരള സദസ്സില്‍ മന്ത്രിമാരായ വി. അബ്ദുറഹ്‌മാന്‍, ജി.ആര്‍ അനില്‍, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന മണ്ഡലം നവകേരള സദസ്സില്‍ മന്ത്രിമാരായ വി.എന്‍ വാസവന്‍, പി. പ്രസാദ്, റോഷി അഗസ്റ്റിന്‍, മങ്കട ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സദസ്സില്‍ മന്ത്രിമാരായ ഡോ. ആര്‍. ബിന്ദു, കെ. രാജന്‍, പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. മൂന്നാം ദിനത്തിലെ അവസാന പരിപാടി നടന്ന മലപ്പുറം എം.എസ്.പി എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ച മണ്ഡലം സദസ്സില്‍ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍കോവില്‍, പി. രാജീവ് എന്നിവര്‍ സംസാരിച്ചു.
ഇന്നലെ ആദ്യ പരിപാടി ഏറനാട് മണ്ഡലത്തിലെ അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, സജി ചെറിയാന്‍ സംസാരിച്ചു. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടില്‍ നടത്തിയ നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സില്‍ മന്ത്രിമാരായ പി. പ്രസാദ്, വീണ ജോര്‍ജ്, റോഷി അഗസ്റ്റിന്‍, വണ്ടൂര്‍ വി.എം.സി ഹൈസ്‌കൂളില്‍ നടത്തിയ മണ്ഡലം സദസ്സില്‍ മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവില്‍, എം.ബി രാജേഷ്, ജി.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്തിയ ജില്ലയിലെ അവസാന നവകേരള സദസ്സില്‍ മന്ത്രിമാരായ ആന്റണി രാജു, ജെ. ചിഞ്ചുറാണി, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ഇന്നലെ രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പ്രഭാത യോഗത്തോടെയാണ് അവസാന ദിവസത്തെ പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. ശേഷം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഏറനാട് മണ്ഡലം നവകേരള സദസ്സും വൈകീട്ട് മൂന്നിന് വഴിക്കടവ് മുണ്ട ഗ്രൗണ്ടില്‍ നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സും 4.30ന് വി.എം.സി ഹൈസ്‌കൂളില്‍ വെച്ച് വണ്ടൂര്‍ മണ്ഡലതല പരിപാടിയും നെഹ്റു സ്റ്റേഡിയത്തില്‍വെച്ച് പെരിന്തല്‍മണ്ണ മണ്ഡലതല പരിപാടിയും നടന്നു.
വിവിധ പ്രായഭേദമന്യേ നിരവധിപേരാണ് നവകേരള സദസ്സിനായി മണിക്കൂറുകള്‍ക്ക് മുന്നേ വേദികളിലെത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും വന്‍പങ്കാളിത്തം തന്നെ മിക്കയിടത്തും കാണാമായിരുന്നു. ജോലി സംബന്ധമായും സഹായം ആവശ്യപ്പെട്ടും മറ്റു പൊതു ആവശ്യങ്ങളുമായി നിരവധിപേരാണ് പരാതി പരിഹാര കൗണ്ടറുകളിലെത്തുന്നത്. സദസ്സ് ആരംഭിക്കുന്നതിന്റെ മൂന്നുമണിക്കൂര്‍ മുന്നേതന്നെ എല്ലാ മണ്ഡലങ്ങളിലും കൗണ്ടറുകള്‍ ആരംഭിച്ചിരുന്നു. സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേകം പരിഗണന പരാതി നല്‍കുന്നതിനായി ലഭിച്ചു. എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ ആളുകളെ സഹായിക്കാനായി രംഗത്തുണ്ടായിരുന്നു. ലഭിക്കുന്ന പരാതികളില്‍ കൈപറ്റ് രസീത് നല്‍കാനും ഉദ്യോഗസ്ഥരും യഥാസമയം തന്നെ ജാഗ്രതയോടെ പ്രവര്‍ത്തിച്ചത് കൗണ്ടറുകളിലെത്തിയവര്‍ക്ക് ഏറെ സഹായകരമായി മാറി. കനത്ത വെയിലിനെ പോലും വകവയ്ക്കാതെയാണ് നാലാം ദിനത്തിലും വന്‍ ജനപങ്കാളിത്തം മുഖ്യമന്ത്രിയെയും മന്ത്രിമാരുയെയും കാണാനും ആവശ്യങ്ങള്‍ ഉന്നയിക്കാനും എത്തുന്നത്. പരിപാടി കഴിഞ്ഞ ശേഷവും മുഴുവന്‍ പരാതികളും വാങ്ങിയ ശേഷമാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. നവകേരള സദസ്സുകള്‍ വര്‍ണാഭമാക്കാന്‍ മിക്ക മണ്ഡലങ്ങളിലും വിശിഷ്ടാതിഥികള്‍ എത്തുന്നതിന് മുന്‍പും പരിപാടികള്‍ക്ക് ശേഷവും കലാപരിപാടികള്‍ അരങ്ങേറിയത് ഏറെ ആസ്വാദകരമായി മാറുകയും ചെയ്തു. ഇന്ന് (ഡിസംബര്‍ ഒന്ന്) രാവിലെ 11ന് പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലതല നവകേരള സദസ്സ് ചാലിശ്ശേരി അന്‍സാരി ഓഡിറ്റോറിയം പരിസരത്ത് നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




