തിരൂര്‍ നഗരസഭ റീടൈല്‍ മല്‍സ്യ മാര്‍ക്കറ്റ് നവീകരിച്ചു തുറന്നു കൊടുത്തു

തിരുര്‍ നഗരസഭയുടെ റീടൈല്‍ മല്‍സ്യ മാര്‍ക്കറ്റിന്റെ ശോചനീയവസ്ഥക്ക് പരിഹാരമായി കൊണ്ട് നവീകരണ പ്രവൃത്തികള്‍ നടത്തി തുറന്നു കൊടുത്തു. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടത്തിയത്.

കുറച്ചു കാലമായി കച്ചവടക്കാര്‍ പ്രയാസത്തിലായിരുന്നു . മാര്‍ക്കറ്റിന് പുറത്ത് കഠിനമായ വെയിലില്‍ ആയിരുന്നു കച്ചവടം ചെയ്തിരുന്നത്. ഇനിയും 6 ലക്ഷം രൂപയുടെ ഇലക്ട്രിഫികേഷന്‍ അടക്കമുള്ള പുതിയ പ്രവൃത്തി കൂടി ഇതിന്റെ കൂടെ നടക്കും മാര്‍ക്കറ്റ് വൃത്തിയാക്കുന്നതിന് സ്ഥിരമായ വെള്ളം സംവിധാനം കൂടി എര്‍പെടുത്തിയിട്ടുണ്ട്. ശുചിത്വ പൂര്‍ണമായ ഒരു മാര്‍ക്കറ്റ് എന്നതാണ് ലക്ഷ്യം.

ചെയര്‍ പേഴ്സണ്‍ നസീമ എ.പി മാര്‍ക്കറ്റ് തുറന്നു കൊടുത്തു.ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത് സജ്ന,പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.കെ.സലാം മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ സതീഷ് ടി.പി, കെ.അബൂബക്കര്‍, അബ്ദുറഹിമാന്‍ എന്ന ബാവ, ഐ.പി.സീനത്ത്, റസിയ ഷാഫി , ഹാരിസ് വി.പി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.കെ.കെ.തങ്ങള്‍, യാസര്‍ പയ്യോളി, സൈതുമുഹമ്മദ് സി, ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.എ.ബാവ എന്നിവരും കച്ചവടക്കാരും പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top