പിതാവിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

കോഴിക്കോട്: പിതാവിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. പാലാഴി മീത്തല്‍ സ്വദേശി രഞ്ജിത്ത് (31) ാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പിതാവ് രാജേന്ദ്രന്‍ റിമാന്‍ഡിലാണ്.

മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കേറ്റത്തിനിടെ രാജേന്ദ്രന്‍ മകനെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു ഡിസംബര്‍ 24 നായിരുന്നു കേസിന് ആസ്പദമായ സംഭവം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top