HIGHLIGHTS : The search for PC George is in full swing

പി.സി ജോര്‍ജ്ജിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ് ചോദ്യം ചെയ്യുകയാണ്.
പി സി ജോര്‍ജ്ജ് വീട്ടില്‍ നിന്നും ബന്ധുവിന്റെ മാരുതി എസ് ക്രോസ് കാറിലാണ് പോയതെന്ന് പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
വീട്ടില്‍ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് പോകുമ്പോള്‍ തന്നോട് ഒപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് പി സി ജോര്‍ജ്ജ് നിര്‍ദേശിച്ചിരുന്നു. പി സി ജോര്‍ജ്ജ് പോയ മാരുതി എസ് ക്രോസ് കാര്‍ ഒരുമണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ ജോര്‍ജ് അതില്‍ ഇല്ലായിരുന്നു. മറ്റൊരുവാഹനത്തിലേക്ക് മാറി സഞ്ചരിച്ചിട്ടുണ്ടാകാം എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കേരളം വിട്ടിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അത്തരത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.
