സൗദിയില്‍ ചരിത്രം സൃഷ്ടിച്ച് വനിതകള്‍ മാത്രം പറത്തി സൗദി വിമാനം

റിയാദ്: പൈലറ്റും സഹപൈലറ്റും ഉള്‍പ്പടെ പൂര്‍ണമായും വനിതാജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി, ചരിത്രം സൃഷ്ടിച്ചു സൗദിയില്‍ വിമാന സര്‍വീസ്. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് ഇന്ന് സര്‍വീസ് നടത്തിയ ഫ്ലൈ അദീല്‍ വിമാനത്തിലാണ് സ്ത്രീ ജീവനക്കാര്‍ മാത്രം ഉണ്ടായിരുന്നത്.

ബജറ്റ് എയര്‍ലൈന്‍ ആയ ഫ്‌ലൈ അദീലിന്റെ 117 യാത്രക്കാരുമായി പറന്ന എ320 വിമാനമാണ് സ്വദേശികള്‍ ഉള്‍പ്പെടെ 7 വനിതകള്‍ പൂര്‍ണായി നിയന്ത്രിച്ചത.്

ഈ രീതിയിലുള്ള സൗദിയിലെ ആദ്യത്തെ ആഭ്യന്തര വിമാന സര്‍വീസ് ആണിത്. ഏഴംഗ ക്രൂവില്‍ പൈലറ്റും സഹപൈലറ്റും ഫസ്റ്റ് ഓഫീസറും ഉള്‍പ്പെടെ എല്ലാവരും വനിതകളായിരുന്നു.

 

Share news
error: Content is protected !!
Scroll to Top