Section

malabari-logo-mobile

പരപ്പനങ്ങാടി തീരത്ത് വീണ്ടും മത്തി എത്തി തുടങ്ങി: തീരത്ത് പ്രത്യാശയുടെ തിരയിളക്കം

HIGHLIGHTS : The sardines have started reaching the Parappangadi coast again

ഹംസ കടവത്ത്‌
പരപ്പനങ്ങാടി : ഇടക്കാലത്ത് പരപ്പനങ്ങാടിയുടെ കടല്‍ ഭാഗങ്ങളില്‍ നിന്ന് ഏറെ ദൂരം ഉള്‍വലിഞ്ഞ മത്തി ചാകര തിരിച്ചു വരവ് തുടങ്ങി. തീരത്തിനും ടൗണിനും ഒരേ പോലെ ആഹ്ലാദം പകരുന്ന മത്തിയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് മത്സ്യ തൊഴിലാളികള്‍ ഉറ്റുനോക്കുന്നത്. മത്തി വ്യാവസായിക ആവശ്യങ്ങള്‍ക്കായി മംഗലാപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മത്സ്യ പൊടി മില്ലുകളിലേക് കയറ്റി പോകുന്നതിനാല്‍ മത്സ്യ തൊഴിലാളികളെ സംബന്ധിച്ച് തൃപ്തികരമായ വില ലഭിക്കുന്നുണ്ട്. മത്തി എത്ര അധികം വല കയറിയാലും ഇപ്പോള്‍ വില കുറയുന്ന പ്രശ്‌നമില്ല. വ്യാവസായിക ഡിമാന്റ് നില നില്‍ക്കുന്നതാണ് വില പിടിച്ചു നിറുത്താനിടയാക്കുന്നത്.

പലപ്പോഴും അമിതമായ വല കയറുന്ന മത്തി കൂട്ടങ്ങളുടെ ഭാരം താങ്ങാനാവാതെ വല മുറിഞ്ഞു പോകുന്നതും ചിലപോഴെങ്കിലും മുറിച്ചു മാറ്റുന്നതും പതിവാണ്. ഈയിനത്തില്‍ പലപ്പോഴും ലക്ഷങ്ങളുടെ വല മത്സ്യ തൊഴിലാളികള്‍ക്കും നഷ്ടപെടുന്നതും അവശേഷിക്കുന്ന വല തുന്നിചേര്‍ക്കാന്‍ ദിവസങ്ങളോളും കടലില്‍ പോകാത തൊഴില്‍ മുടക്കി വല നേരയാക്കല്‍ പണിയില്‍ വ്യാപൃതരാവുന്നതും പതിവാണ്.

sameeksha-malabarinews

മത്തി മത്സ്യ തൊഴിലാളികളുടെയും തീരത്തിന്റെയും ഐശ്വര്യടയാളമാണ്, മത്തി പിടിക്കുന്നവര്‍, കച്ചവടമുറപ്പിക്കുന്ന ഹവാലക്കാര്‍ , തോണിയില്‍ നിന്ന് കൊട്ടയിലേക്ക് വാരി കോരുന്ന തൊഴിലാളികള്‍, ചുമട്ടു തൊഴിലാളികള്‍, ഐസ് പാക്കിങ്ങ് മീന്‍ ചാപ്പയിലെ ജീവനക്കാര്‍ , മീന്‍ ലാറി ജിവനക്കാര്‍, തീരദേശ വിപണി, തുടങ്ങി മത്തി എല്ലായിടങ്ങളിലും തൊഴിലിന്റെയും വരുമാ ത്തിന്റെയും അലകള്‍ തീര്‍ക്കും , നേരത്തെ യഥേഷ്ടം പരപ്പനങ്ങാടി കടലില്‍ കണ്ടു വന്നിരുന്ന മത്തി പൊലിപ്പ് തെക്ക് ചേറ്റുവയിലേക്കും വടക്ക് പുതിയാപ്പയിലേക്കും വഴി മാറിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരപ്പനങ്ങാടി കടലിലും മത്തി കൂട്ടങ്ങളുടെ സാനിധ്യം കണ്ടു തുടങ്ങിയതോടെ തെക്കും വടക്കും ദിക്കുകളിലേക്ക് അന്നം അന്വേഷിച്ചിറങ്ങിയ വള്ളങ്ങള്‍ പരപ്പനങ്ങാടിയില്‍ തിരിച്ചെത്തി തുടങ്ങിയിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!