കരിപറമ്പ് റോഡില്‍ പൈപ്പിടാന്‍ പൊളിച്ച റോഡ് നന്നാക്കിയില്ല; അപകടവും ഗതാഗതക്കുരുക്കിലും വലഞ്ഞ് നാട്ടുകാരുംയാത്രക്കാരും

തിരൂരങ്ങാടി: പരപ്പനങ്ങാടി-ചെമ്മാട് റോഡില്‍ കരിപറമ്പ് റോഡിന് കുറുകെ പൈപ്പിടാനായി പൊളിച്ചത് നന്നാക്കിയില്ല. ഇതോടെ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവാകുന്നു.

മാസങ്ങളായി നന്നാക്കാതെ ഇട്ടിരിക്കുകയാണ്. നഗരസഭയുടെ ശുദ്ധജല പദ്ധതിക്ക് പൈപ്പിടാനായി കഴിഞ്ഞവര്‍ഷം അവസാനമാണ് റോഡ് കീറിയത്. മഴ മാറിയാല്‍ ഉടനെ പരിഹരികുമെന്നും വ്യക്തമാക്കിയിരുന്നു.

മഴമാറി ദിവസങ്ങള്‍ കഴിഞ്ഞിട്ടും റോഡുപണി നടത്താത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top