വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച മെഡിക്കല്‍ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആധുനിക പരിശോധനാ സൗകര്യങ്ങളും മികച്ച ടെക്‌നീഷ്യന്‍മാരുടെ സേവനവും ഉറപ്പാക്കിയാണ് നവീകരണം പൂര്‍ത്തിയാക്കിയത്.
ലബോറട്ടറിയില്‍ പത്തോളജി, ബയോ കെമിസ്ട്രി, മൈക്രാ ബയോളജി വിഭാഗങ്ങളുടെ സേവനം കുറഞ്ഞ നിരക്കിലും സൗജന്യമായും നല്‍കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജസീനാബി അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ നവീകരിച്ച മെഡിക്കല്‍ ലബോറട്ടറി നാടിനു സമര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ മലേക്കാരന്‍ സഫിയ, എം. സുഹിജാബി ഇബ്രാഹിം, അംഗങ്ങളായ പി. അബ്ദുള്‍ അസീസ്, രാധ, പി.കെ. റഷീദ്, ഹെഡ് ക്ലര്‍ക്ക് അഖിലേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.




