ക്ഷേത്ര ശ്രീകോവിലില്‍ അതിക്രമിച്ചുകയറി യുവാവിന്റെ പരാക്രമം

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര ശ്രീകോവിലില്‍ അതിക്രമിച്ചുകയറി യുവാവിന്റെ പരാക്രമം. അങ്ങാടിപ്പുറം സ്വദേശിയാണ് ഞായറാഴ്ച രാവിലെ എട്ടോടെ ക്ഷേത്രത്തിലെത്തി അക്രമാസക്തനായത്. മംഗല്യ പൂജയും ഞെരളത്ത് സംഗീതോത്സവവും നടക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ തിരക്കുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ സുരക്ഷാ ജീവനക്കാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ശ്രീകോവിലിലേക്ക് ഓടിക്കയറുകയായിരുന്നു.

വിഗ്രഹത്തില്‍ ചാര്‍ത്തിയ ആഭരണങ്ങളും നിലവിളക്കുകളും ഇയാള്‍ വലിച്ചെറിഞ്ഞു. സുരക്ഷാ ജീവനക്കാരും ശാന്തിക്കാരും ജനങ്ങളും ചേര്‍ന്ന് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് പുറത്തെത്തിച്ചത്. മുമ്പ് പെരിന്തല്‍മണ്ണ ജൂബിലി ജങ്ഷനില്‍വച്ച് ഇയാള്‍ ബസ്സിനുമുന്നില്‍ ചാടിയിരുന്നു. പൊലീസെത്തി യുവാവിനെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top