പുല്‍പ്പള്ളി: കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിലെ അക്രമസംഭവങ്ങളില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വനംവകുപ്പ് വാഹനം ആക്രമിച്ച കേസിലാണ് രണ്ടുപേരെ അറസ്റ്റുചെയ്തതത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. നാല് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് നൂറോളം പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.
മേഖലയിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പൊലീസ് തുടരുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായിരിക്കുന്നത്. സംഭവത്തില്‍ കണ്ടാലറിയുന്ന 100 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
നേരത്തെ അക്രമ സംഭവങ്ങളില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസിനെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങള്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചുമത്താന്‍ തീരുമാനമുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തി അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




