ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍

തിരൂരങ്ങാടി: ചെമ്മാട് വീട്ടില്‍ നിന്നും മോഷണം നടത്തിയ ആള്‍ പിടിയില്‍. എക്‌സ്ചേഞ്ച് റോഡിലെ അര്‍ച്ചനയില്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് 11 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. താനൂര്‍ കെട്ടുങ്ങല്‍ സ്വദേശിയും ഒഴൂരില്‍ താമസക്കാരനുമായ കുട്ടിയമ്മക്കാനകത്ത് ഷാജഹാനെ (58)യാണ് അറസ്റ്റ് ചെയ്തത്.

13ന് പുലര്‍ച്ചെയാണ് മോഷ ണം നടന്നത്. ജനലിലൂടെ കൈയിട്ട് ബാഗില്‍ സൂക്ഷിച്ചിരു ന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്.

കൊളത്തൂരില്‍ വ ച്ചാണ് ഇയാളെ അറസ്റ്റ് ചെയ് തത്. സ്ഥലത്തെത്തിച്ച് തെളി വെടുപ്പ് നടത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top