രോഗി ലിഫ്റ്റില്‍ കുടുങ്ങിയത് രണ്ട് ദിവസം;സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്‌ക്കെത്തിയ രോഗി ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നത് രണ്ട് ദിവസം .തിരുമല രവി(59)യാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. സൂപ്രണ്ട് ഓഫീസിലെ ഒപി ബ്ലോക്കിലെ ലിഫ്റ്റിലാണ് രോഗി കുടുങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. രവി സുരക്ഷിതനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

നടുവേദനയുടെ ചികിത്സയ്ക്കായാണ് രവി എത്തിയത്. തുടര്‍ന്ന് ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ലിഫ്റ്റ് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് രവീന്ദ്രനെ കണ്ടത്.

രവിയുടെ ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നു. ഇതിനാല്‍ ആരെയും വിളിച്ചറിയിക്കാന്‍ സാധിച്ചിരുന്നില്ല. വീട്ടുകാര്‍ക്ക് വിളിച്ചിട്ട് കിട്ടിയുമില്ല. രവിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ ഇന്നലെ രാത്രി മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top