
പരപ്പനങ്ങാടി: ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട ഉല്‍ഘാടനം സിഎസ്ഐ മലബാര്‍ ബിഷപ്പ് റവ. ഡോ റോയ്സ് മനോജ് വിക്ടര്‍ നിര്‍വഹിച്ചു .കോര്‍പറേറ്റ് മാനേജര്‍ റവ. സുനില്‍ പുതിയാട്ടില്‍ അദ്ധ്യക്ഷം വഹിച്ചു . ജാതിമത വിത്യാസമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ബാസല്‍ മിഷ്യന്‍ ന്റെ വീക്ഷണം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെ ഉല്‍ഘാടന സമ്മേളനത്തില്‍ ഡോ റോയ്സ് മനോജ് വിക്ടര്‍ ആശംസിച്ചു .
ഹെഡ് മിസ്റ്റ്രസ് റെനറ്റ് ഷെറിന സെല്‍വരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിന്ദ്യ മേരി ജോണ്‍, പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ അഹമ്മദ്, റവ. ജേക്കബ് ഡാനിയല്‍, റവ. സികെ ഷൈന്‍ ,നിയാസ് പുളിക്കലകത്ത്, ജോര്‍ജ് തോമസ്, ഷാജു വര്‍ഗ്ഗീസ്, ടി. അരവിന്ദാക്ഷന്‍, നൗഫല്‍ ഇല്ലിയന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു . റെനോള്‍ഡ് വിന്‍സെന്റ് നന്ദി പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി ശബ്നം മുരളി, പൂര്‍വ്വവിദ്യാര്‍ത്ഥികളായ നീലകണ്ഠന്‍ മാസ്റ്റര്‍, കുമാരന്‍ മാസ്റ്റര്‍, ഗിരീഷ് തോട്ടത്തില്‍, കാട്ടുങ്ങല്‍ മുഹമ്മദ് കുട്ടി,ഏ.വി. രഘുനാഥ്, സമീര്‍,മൊയ്തിന്‍ കോയ, സുരേഷ് ടി, സുജാതന്‍. എവി , തുടങ്ങി പൂര്‍വ്വ വിദ്യാര്‍ത്ഥികളും, പൂര്‍വ്വ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും നാട്ടുകാരും പങ്കെടുത്തു. എസ്എസ്എല്‍സി പ്ലസ് ടു , പരിക്ഷകളില്‍ ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




