Section

malabari-logo-mobile

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറി;സംസ്ഥാന ഭാഗ്യക്കുറി പൊതുമേഖലക്ക് ശക്തി പകരുന്നു: മന്ത്രി കെ എന്‍ ബാലഗോപാല്‍

HIGHLIGHTS : The Monsoon Bumper 1st prize was handed over to Haritakarma Sena members

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി കേരളത്തിന്റെ പൊതുമേഖലയെ ശാക്തീകരിക്കുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ഭാഗ്യക്കുറി മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് സമ്മാന തുക കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ലക്ഷത്തോളം ആളുകളുള്ള തൊഴില്‍ മേഖലയാണ് ലോട്ടറി. കൂടുതല്‍ പേരിലേക്ക് സമ്മാനങ്ങള്‍ എത്തുന്ന രീതിയിലാണ് ഓണ ബമ്പര്‍ ഭാഗ്യക്കുറി പ്രഖ്യാപിച്ചിട്ടുള്ളത്. ഹരിത കര്‍മ സേന അംഗങ്ങള്‍ക്ക് ലഭിച്ച മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം അര്‍ഹതയുള്ള കൈകളിലാണ് എത്തിയതെന്ന സന്തോഷമുണ്ട്. 11 പേര്‍ ചേര്‍ന്നെടുത്ത ടിക്കറ്റെന്ന നിലയില്‍ ഇത് വിശ്വാസത്തിന്റെയും ടീം വര്‍ക്കിന്റെയും വിജയമാണെന്നും മന്ത്രി പറഞ്ഞു. മാലിന്യമുക്ത നവകേരളത്തിനായി പ്രയത്നിക്കുന്ന കേരളത്തിന്റെ ശുചിത്വ സേനയാണ് ഹരിതകര്‍മസേനയെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു. ഭാഗ്യക്കുറി സമ്മാനം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ 33,000 ത്തോളം വരുന്ന മുഴുവന്‍ ഹരിതകര്‍മസേന അംഗങ്ങളും തദ്ദേശസ്വയംഭരണ വകുപ്പും സന്തോഷത്തില്‍ പങ്കു ചേരുന്നുവെന്ന് മന്ത്രി പറഞ്ഞു. ശരിയായ രീതിയില്‍ തുക വിനിയോഗിക്കുന്നതില്‍ സമ്മാന ജേതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഏറ്റവും സന്തോഷകരമായ ഓണം ആശംസിക്കുന്നതായും അധ്യക്ഷപ്രസംഗത്തില്‍ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

sameeksha-malabarinews

തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന ചടങ്ങില്‍ മന്ത്രി ബാലഗോപാല്‍ സമ്മാന തുക ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കൈമാറി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ പാര്‍വതി, രാധ, ബിന്ദു, ഷീജ, ലീല, ലക്ഷ്മി വിജയന്‍, ചന്ദ്രിക, ശോഭ, കാര്‍ത്യായനി, കുട്ടിമാളു, ബേബി എന്നിവര്‍ തുക ഏറ്റുവാങ്ങി.

വിജയികള്‍ക്ക് ഓണക്കോടിയും സമ്മാനിച്ചു. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് തന്‍മയ സോളിനെ മന്ത്രി എം ബി രാജേഷ് ആദരിച്ചു. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക്, കുടുംബശ്രീ മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി വി സുബൈര്‍, ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍മാരായ മനോജ്, മായ എന്നിവര്‍ സംബന്ധിച്ചു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!