
പരപ്പനങ്ങാടി:ചെട്ടിപ്പടി റെയിൽവേ ലെവൽ ക്രോസിൽ
ടോറസ് ലോറി കൊളുത്തി വലിച്ചതിനെ തുടർന്ന്
തകരാറിലായി.
ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ പരപ്പനങ്ങാടി ഹാർബർ നിർമാണത്തിനായുള്ള ലോഡിറക്കി മടങ്ങുകയായിരുന്ന വലിയ ടോറസ് ലോറിയാണ് കിഴക്കുഭാഗത്തെ ക്രോസ് ബൂം ബാറിൽ കൊളുത്തി വലിച്ചത്.
ഗേറ്റ് അടച്ചിട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണമായും മുടങ്ങിയിരിക്കുകയാണ്. ഏറെ പഴക്കമുള്ള ലെവൽ ക്രോസിൽ വാഹനങ്ങൾ തട്ടുന്നതിനെ തുടർന്ന് ഗതാഗതം മുടങ്ങുന്നത് പതിവായിരിക്കുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
പൂർണമായും ഉയർത്താവുന്ന പുതിയ ക്രോസ് ബാറിൻ്റെ പണി പുരോഗമിക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




