രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ നിയമസഭയുടെ പ്രിവിലജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി തീരുമാനം ഇന്ന്

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും. രാഹുലിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി ഇന്ന് നിയമസഭയുടെ പ്രിവിലജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി പരിഗണിക്കും.

പ്രതിപക്ഷത്തുനിന്നും രണ്ട് അംഗങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും റോജി എം ജോണും മുസ്ലീം ലീഗില്‍ നിന്നും യുഎ ലത്തീഫുമാണ് കമ്മിറ്റിയിലുള്ളത്. രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ കമ്മിറ്റിയില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ സംബന്ധിച്ച് യുഡിഎഫ് പാര്‍ലമെന്റ് യോഗത്തില്‍ നിര്‍ണായ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഡി കെ മുരളി പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ അയോഗ്യനാക്കാമെന്ന വ്യവസ്ഥയെക്കുറിച്ച് സഭയുടെ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സാധ്യതയെ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ പുരോഗമിക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top