പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ കോടിയേറ്റ മഹോത്സവത്തിനു പരിസമാപ്തി

പരപ്പനങ്ങാടി : നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ കോടിയേറ്റ മഹോത്സവം ആറാട്ടോടെ സമാപിച്ചു.ഏപ്രിൽ 14 നാണു ഉത്സവത്തിന് കൊടിയേറിയത് .ശനിയാഴ്ച രാവിലെ താലപ്പൊലിയോടെ ക്ഷേത്രകുളത്തിലെ ആറാട്ട് കടവിലേക്ക് ദേവിയെ ആനയിച്ചു.

ആറാട്ടു കടവിൽ ക്ഷേത്രം തന്ത്രി എളമ്പുലാക്കാട്ടു ആനന്ദൻ നമ്പൂതിരി ,ക്ഷേത്രം മേൽശാന്തി മംഗലത്തു ഇല്ലത്തു കൃഷ്ണദാസ് നമ്പൂതിരി ,സൂര്യനാരായണൻ നമ്പൂതിരി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി .ഉദ്ദേശം ഒന്നര മണികൂറിലേറെ നടന്ന ആറാട്ടു പൂജക്ക്‌ ശേഷം താലപ്പൊലിയോടെ ദേവിയെ തിരിച്ചെഴുന്നള്ളിച്ചു .നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു .

കഴിഞ്ഞ ആറു ദിവസങ്ങളിലായി ക്ഷേത്രം കോടിയേറ്റ മഹോത്സവ ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധങ്ങളായ കലാ പരിപാടികളും നടന്നു .

Share news
error: Content is protected !!
Scroll to Top