മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് തുക കൈമാറി

ഫിഷറീസ് വകുപ്പിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളായിരുന്നവരും വിഴിഞ്ഞത്തു അപകടത്തില്‍പെട്ടു മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ടവരുമായ റോബിന്‍, ജൈലോപ്പസ് എന്നിവര്‍ക്കു യഥാക്രമം 375000 രൂപയുടെയും, 190000 രൂപയുടെയും ഇന്‍ഷുറന്‍സ് തുക ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കൈമാറി.

കഴിഞ്ഞ സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കിയ ഭാവനാപൂര്‍ണമായ പദ്ധതികളിലൊന്നാണ് പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു .

പ്രീമിയം തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ വിഹിതമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസകരമാണ് പദ്ധതി. എല്ലാ പരമ്പരാഗത യാനങ്ങളും ഇന്‍ഷ്വര്‍ ചെയ്യാന്‍ ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top