ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

HIGHLIGHTS : The husband who killed his wife was arrested

ഹൈദരാബാദ്: ഭാര്യയെ കൊന്ന് വെട്ടിക്കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി  കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിലായി. ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്.
ആന്ധ്രയിലെ പ്രകാശം ജില്ലയിലാണ് സംഭവം.

സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഗുരുമൂർത്തി ഡിആർഡിഒയുടെ കഞ്ചൻബാഗിലെ കേന്ദ്രത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. ഭാര്യ വെങ്കട മാധവിയോടൊപ്പം  വാടകവീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. ഇവർക്കിടയിൽ കലഹങ്ങളും പതിവായിരുന്നു.

sameeksha-malabarinews

ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ ജനുവരി 18നാണ് പൊലീസിൽ പരാതി നൽകിയത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പ്രവർത്തനം. പിന്നീട് ചില സംശയങ്ങളെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ താൻ ഭാര്യയെ കൊന്നുവെന്നും ശേഷം ശരീരം വെട്ടി നുറുക്കി കുക്കറിൽ വേവിച്ചുവെന്ന കാര്യവും ഇയാൾ പറയുന്നത്. ശേഷം വേവിച്ച ഭാഗങ്ങൾ തടാകത്തിൽ എറിയുകയായിരുന്നത്രെ. തുടർന്ന് ഗുരുമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസുമായി ഇന്ന് സംഭസ്ഥലത്ത് പരിശോധന നടത്തുമെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!