Section

malabari-logo-mobile

ഹെലികോപ്ടർ തകർന്നു വീണത് ലാൻ്റിഡിങ്ങിന് 10 കിലോമീറ്റർ അകലെ വെച്ച്; മരണം 11

HIGHLIGHTS : The helicopter crashed about 10 km from the landing; Death 11

കുനൂർ : സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നു വീണത് ലാൻ്റിഡിങ്ങിന് 10 കിലോമീറ്റർ അകലെ വെച്ച്.   നീലഗിരിയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ബിപിൻ റാവത്തിൻറെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിംഗ്ടണിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂനൂർ കട്ടേരിക്ക് സമീപമാണ് ഹെലികോപ്റ്റർ തകർന്നു വീണത്. വ്യോമസേനയുടെ എംഐ 17 വി. 5 ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. ഉച്ചയ്ക്ക് 12 30 ആയിരുന്നു അപകടം. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ സൂലൂർ വിമാനത്താവളത്തിൽനിന്ന് വെല്ലിങ്ടൺ കണ്ടോൺമെൻറ് ലേക്കുള്ള യാത്രാമധ്യേയാണ് അപകടം.
ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം ബാക്കി നിൽക്കെയാണ് ഹെലികോപ്റ്ററിന്റെ പതനം എന്ന് റിപ്പോർട്ട്. തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നര മണിക്കൂറോളം സമയമെടുത്താണ് തീയണക്കാൻ കഴിഞ്ഞത്. പ്രദേശവാസികൾ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട ചെയ്തു.

sameeksha-malabarinews

ബിപിൻ റാവത്തും അദ്ദേഹത്തിൻറെ സ്റ്റാഫും കുടുംബാംഗങ്ങളും ആണ് അപകടത്തിൽപെട്ടത്. സംയുക്ത സൈനിക മേധാവി വെല്ലിങ്ടണിൽ സൈനിക താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വരുകയായിരുന്നു. എന്നാൽ കാട്ടേരി യിൽ വച്ച് ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു.

എസ്റ്റേറ്റ് തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയതെന്ന് ആപേക്ഷിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെലികോപ്റ്ററിൽ നിന്ന് വലിയ രീതിയിൽ തീയുർന്നത് രക്ഷാപ്രവർത്തനത്തെ ആദ്യഘട്ടത്തിൽ ദുഷ്കരമാക്കി. ആദ്യം വെള്ളം ഒഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് വെല്ലിങ്ടണിൽ സൈനിക ക്യാമ്പിൽ നിന്ന് സൈനികരെത്തിയാണ് രക്ഷാപ്രവർത്തനം വേഗത്തിലാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!