താനാളൂര്‍ പഞ്ചായത്തിലെ അരീക്കാട് യു പി സ്‌കൂള്‍ പരിസരത്ത് നിന്ന് 2190 രൂപ വില വരുന്ന സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ കേന്ദ്ര പുകയില വിരുദ്ധ നിയമം പ്രകാരം പിടിച്ചെടുത്തു.
പഞ്ചായത്തിലെ പത്തു സ്ഥാപനങ്ങളില്‍ ശുചിത്വ പരിശോധന നടത്തി. ഒരു ഹോട്ടലിന് പൊതുജനാരോഗ്യ നിയമം പ്രകാരം നോട്ടീസ് നല്‍കി. രണ്ടു കടകളില്‍ നിന്നും പുകയില വിരുദ്ധ നിയമം പ്രകാരം ഫൈന്‍ ഈടാക്കി.
ആരോഗ്യ ശുചിത്വ പരിശോധന ക്കു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ നാസര്‍.കെ ബെഞ്ചമിന്‍എ. ജെ.വിവേകാനന്ദ് കെ , ഷാനിബ. സി.ഷിജീവ് എന്നിവര്‍ നേതൃത്വം നല്‍കി..
സ്‌കൂള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തു പുകയില ഉത്പന്നങ്ങള്‍, ലഹരി വസ്തുക്കള്‍ തുടങ്ങിയവ വില്പന നടത്തുന്നതു ശിക്ഷാര്‍ഹമാണെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു..




