HIGHLIGHTS : Conducted blood donation camp
പരപ്പനങ്ങാടി. ബി.ഇ.എം. ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെയും തിരൂര്‍ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പില്‍ ഇരുപതുവയസ്സിന് താഴെയുള്ളവര്‍ രക്തദാനം ചെയ്യാനെത്തിയത് ക്യാമ്പിന് ആവേശം പകര്‍ന്നു.
പ്രിന്‍സിപ്പാള്‍ സ്വര്‍ണ്ണലത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ തുടിശ്ശേരി കാര്‍ത്തികേയന്‍. ഉദ്ഘാടനം ചെയ്തു.
ഡോ.ഫാത്തിമ നസ്രിന്‍,ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍. ഗണേഷ് . പി.ടി.എ പ്രസിഡന്റും RIBK മലപ്പുറം ജില്ല വൈസ് പ്രസിഡന്റുമായ നൗഫല്‍ ഇല്ലിയന്‍,IAlT MD മുഹമ്മദ്, മുന്‍ H M നൈറ്റ് ശെല്‍വരാജ്, നാസര്‍ മാഷ് എന്നിവര്‍ സംസാരിച്ചു. രക്തദാനം നല്‍കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. ചടങ്ങിന് സീമ ടീച്ചര്‍ സ്വാഗതം. എന്‍എസ്എസ് കോഡിനേറ്റര്‍ രമ തോമസ് നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു