ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി മരിച്ചയാളുടെ തല നായ കടിച്ച് വീടിന് മുമ്പില്‍ കൊണ്ടുവെച്ചു. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് നായ കടിച്ചത്. ബാക്കി ശരീരം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തി. നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി ട്രെയിന്‍ തട്ടി മരിച്ചയാളുടെ തലയാണ് തെരുവ് നായ്ക്കള്‍ കടിച്ചെടുത്ത് തൊട്ടടുത്തുള്ള വീടിന് സമീപത്ത് കൊണ്ടുവെച്ചത്.
ഇലവന്‍കുളങ്ങര കിഴക്ക് റെയില്‍വേ ലൈനിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് കാഞ്ഞൂര്‍ അമ്പലത്തിന് സമീപത്തുള്ള വീടിന് മുറ്റത്താണ് നായ്ക്കള്‍ തല കൊണ്ടുവെച്ചത്. കരിയിലക്കുളങ്ങര പോലീസ് സംഭവം അന്വേഷണം ആരംഭിച്ചു.




