വീണുകിട്ടിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് അതിഥി തൊഴിലാളി മാതൃകയായി

തിരൂരങ്ങാടി: വീണുകിട്ടിയ പേഴ്‌സ് തിരിച്ചേല്‍പ്പിച്ച് അതിഥി തൊഴിലാളി മാതൃകയായി. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ചെട്ടി യാംപറമ്പില്‍ ഫരീദിന്റെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്‌സാണ് കഴിഞ്ഞദിവസം വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പരപ്പനങ്ങാടി വെച്ച് നഷ്ടപ്പെട്ടത്. വീണുപോയ പേഴ്‌സ് കൊല്‍ക്കത്ത സ്വദേശി മുനീറില്‍ ഷൈക്കിന് ലഭിക്കുകയായിരുന്നു.

ആ സമയത്ത് പെട്രോളിങ്ങ് നടത്തുകയായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ കയ്യില്‍ അതിഥി തൊഴിലാളി പേഴ്‌സ് ഏല്‍പ്പിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഡ്രസ് വെച്ച് അന്വേഷണം നടത്തിയ പേഴ്‌സ് നഷ്ടപ്പെട്ട ഫരീദിനെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അതിഥി തൊഴിലാളിയെ വിളിച്ചുവരുത്തി ചെമ്മാട് മിനി സിവില്‍ സ്റ്റേഷനില്‍ വച്ച് എ എം വി ഐ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, ടി മുസ്തജാബ് ടി എഫ് സി മാനേജര്‍ തെങ്ങിലാന്‍ സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തില്‍ പേഴ്‌സ് ഉടമക്ക് കൈമാറി.

അതിഥി തൊഴിലാളിയെ എ എം വി ഐ കെ സന്തോഷ് കുമാറും ടി എഫ് സി മാനേജര്‍ തെങ്ങിലാന്‍ സിദ്ദീഖും അഭിനന്ദിച്ചു. മങ്ങാട്ട് ഷൗക്കത്തലി, മജീദ് ഫിനിക്‌സ്, എന്‍ പി അബ്ദുല്‍ ഹയ്യ്, എന്നിവര്‍ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top