തിരൂരിനെ യങ്ങ് ആക്കാനായി ശീമാട്ടി യങ്ങ് ; ഉദ്ഘാടനം നിര്‍വഹിച്ച് ബീന കണ്ണന്‍

പ്രമുഖ വസ്ത്രവ്യാപാര സ്ഥാപ്നമായ ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാന്‍ഡ് ‘ശീമാട്ടി യങ്ങി’ന്റെ നാലാമത്തെ ഷോറൂം മലപ്പുറം തിരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശീമാട്ടി സി.ഈ.ഓ ശ്രീമതി ബീന കണ്ണന്‍ സ്റ്റോര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വുമണ്‍സ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍ എന്നീ വിഭാഗങ്ങളില്‍ മൂന്ന് നിലകളിലായാണ് തിരൂരില്‍ യങ്ങ് ഒരുങ്ങിയിട്ടുള്ളത്. സ്ത്രീകളുടെ മാത്രം കാഷ്വല്‍ വസ്ത്രങ്ങളുടെ സ്റ്റോര്‍ ആയിരുന്ന ശീമാട്ടി യങ്ങിനെ കിഡ്‌സ്, മെന്‍സ് ആന്‍ഡ് വുമണ്‍സ് വെയര്‍ ഫോര്‍മാറ്റിലേക്ക് മാറ്റിക്കൊണ്ടാണ് തിരൂരിലെ പുതിയ ശീമാട്ടി യങ്ങിന്റെ വരവ്. സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും ഫാഷനബിളും ട്രെന്‍ഡിങ്ങും ആയ ഏറ്റവും പുതിയ കളക്ഷനുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 12000 സ്‌ക്വയര്‍ ഫീറ്റിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്.

‘ഫാഷന്‍ ലോകത്തെ ഏറ്റവും പുതിയ ട്രെന്ഡുകളെ ഉപഭോക്താക്കള്‍ക്ക് ശീമാട്ടി യങ്ങില്‍ കാണാന്‍ സാധിക്കും. ഉയര്‍ന്ന നിലവാരവും ഫാഷനബിളുമായ ക്യാഷ്വല്‍ വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഓരോ പുതിയ സ്റ്റോര്‍ തുറക്കുമ്പോഴും ഞങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഒരു ഫാമിലി ക്യാഷ്വല്‍ വെയര്‍ ഹബ്ബ് ആക്കി യങ്ങിനെ ഉയര്‍ത്തുന്നതിന്റെ ആദ്യ പടിയാണ് തിരൂരിലെ സ്റ്റോര്‍. തിരൂരുകാര്‍ ശീമാട്ടിയെ സ്വീകരിച്ചതില്‍ അതിയായ സ്‌നേഹവും സന്തോഷവുമുണ്ടെന്ന് ബീന കണ്ണന്‍ പറഞ്ഞു.

ശീമാട്ടി യങ്ങിന്റെ മറ്റൊരു ഷോറൂം ഈ നവംബറില്‍ പാലായില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും അടുത്ത ഓണത്തിനുള്ളില്‍ യങ്ങിന്റെ പത്ത് സ്റ്റോറുകള്‍ കൂടി കേരളത്തിലെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബീന കണ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ വുമണ്‍സ് സെലിബ്രേഷന്‍ വെയര്‍ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടി ക്രാഫ്ട്റ്റഡിന്റെ മൂന്നാം നിലയിലായി മെന്‍സ് & കിഡ്‌സ് സെലിബ്രറ്ററി കളക്ഷനു മാത്രമായി ഒരു വിഭാഗം കൂടി പുതുതായി ആരംഭിക്കുന്നുണ്ട്. ഒരു കുടുംബത്തിന് വിവാഹത്തിനും മറ്റ് ആഘോഷങ്ങള്‍ക്കും ആവശ്യമായ എല്ലാത്തരം സെലിബ്രിറ്ററി വസ്ത്രങ്ങളും ലഭിക്കുന്ന, മലബാറിലെ ഏറ്റവും വലിയ ഫാമിലി സെലിബ്രേഷന്‌സ് ഷോറൂമായാണ് കോഴിക്കോടുള്ള ശീമാട്ടി ക്രാഫ്ട്റ്റഡ് ഒരുങ്ങുന്നത്.

ഏറ്റവും മികച്ച ഫാഷന്‍ അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ലോകോത്തര നിലവാരമുള്ള വിപുലമായ വസ്ത്ര ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ശീമാട്ടി ഒരുക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top