നോവിന്റെ പൂക്കാലം പ്രകാശനം ചെയ്തു

കടലുണ്ടി: സൈഫു ചാലിയത്തിന്റെ കഥാസമാഹാരം നോവിന്റെപൂക്കാലം
സാഹിത്യകാരി കെ.പി.സുധീര പ്രകാശനം ചെയ്തു. ഡോ.ശരത് മണ്ണൂർ പുസ്തകം സ്വീകരിച്ചു. അനിൽമാരാത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.വി.മുഹമ്മദ് ഷിയാസ് പുസ്തകം പരിചയപ്പെടുത്തി.

യോഗാചാര്യ എം.സുരേന്ദ്രനാഥ്,നജു മുൽ മേലത്ത്, എം.എം.മഠത്തിൽ, കെ.പി.അഷ്റഫ്, കൃഷ്ണദാസ് വല്ലാപ്പുന്നി, വി.കെ.അബ്ദുൽ സത്താർ, തമീമമുല്ലക്കൽ, സുഗീഷ് ഓണത്തറ, സഫീൽ കടലുണ്ടി,  ജംഷീദ് പീലിപ്പുറം, ബുഷറ ചാലിയം, നാസർ ചെമ്മട്ടിൽ, നാസർഷാ, മനോജ്, തിലകൻ ഫറോക്ക്, എ.കെ.റഷീദ്, മുസ്തഫ കേളപ്പാട്ടിൽ, പ്രവീൺകടലുണ്ടി, മോഹൻചാലിയം എന്നിവർ ആശംസകൾ നേർന്നു.

സൈഫുചാലിയംമറുപടി പ്രസംഗം നടത്തി.

റെറ്റിന പബ്ലിക്കേഷൻ എഡിറ്റർ ആമി സ്വാഗതവും കെ.വി.സന്ദീപ് നന്ദിയും പറഞ്ഞു. ചാലിയം ഉമ്പിച്ചിഹാജി ഹൈസ്കൂൾ 99- എസ്.എസ്.എൽ.സി.ബാച്ചാണ് സംഘാടനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top