ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റിലെ ആദ്യ ഗാനമെത്തി

ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ‘ബീസ്റ്റി’ലെ ആദ്യഗാനമെത്തി. ‘അറബിക് കുത്തു’ എന്ന ഗാനം സിനിമയുടെ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും, സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. ശിവകാര്‍ത്തികേയനാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഡോക്ടറിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബീസ്റ്റ്.

വിജയുടെ സിനാമാ കരിയറിലെ 65-ാം ചിത്രമാണ് ബാസ്റ്റ്. വിജയ്ക്കു പുറമെ ചിത്രത്തില്‍ പൂജ ഹെഡ്ജാണ് പ്രധാന കഥാപാത്രമാകുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷം പൂജ ചെയ്യുന്ന തമിഴ് ചിത്രമാണ് ബീസ്റ്റ്. സണ്‍ പിക്‌ച്ചേഴ്‌സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ബിസ്റ്റ്. വേട്ടൈക്കാരന്‍, സുറ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് സണ്‍ പിക്‌ച്ചേഴ്‌സ് നിര്‍മ്മിച്ച വിജയ് ചിത്രങ്ങള്‍.

മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന്‍ ശെല്‍വരാഘവനും ബീസ്റ്റില്‍ അഭിനയിക്കുന്നുണ്ട്. ഷൈന്‍ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂന്ന് പ്രതിനായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളത്.

 

 

 

Share news
error: Content is protected !!
Scroll to Top