മണല്‍കടത്ത്: തിരൂരില്‍ മൂന്ന് പേര്‍ പിടിയില്‍

തിരൂര്‍: പുറത്തൂര്‍ ശ്മശാനം കടവില്‍ നിന്നും ടിപ്പര്‍ ലോറികളില്‍ അനധികൃതമായി പുഴമണല്‍ കടത്തുന്നതിനിടെ രണ്ട് പേരെയും ബീരാഞ്ചിറ ഭാഗത്ത് നിന്നും ഒരാളെയും തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പുറത്തൂര്‍ സ്വദശികളായ മുളക്ക പറമ്പില്‍ അബ്ദുള്‍ ഗഫൂര്‍ (30), പുല്ലാത്ത് ഹാരിസ് (30), ബീരാഞ്ചിറ സ്വദേശി ചെന്തിരുത്തി ഫിറോസ് (32) എന്നിവരാണ് പിടിയിലായത്.

തിരൂര്‍ സി.ഐ ജിജോയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ധനേഷ്‌കുമാര്‍, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഭാരതപ്പുഴയുടെ തീരങ്ങളില്‍ നിന്നുള്ള അനധികൃത മണല്‍കടത്ത് തടയുന്നതിനായി കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top