സിംഘുവില്‍ കര്‍ഷകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്ത കര്‍ഷകനെ സിംഘു അതിര്‍ത്തിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഫത്തേഗഡ് സാഹിബിലെ അംറോഹ് ജില്ലയില്‍ താമസിക്കുന്ന ഗുര്‍പ്രീത് സിംഗ് ആണ് മരിച്ചത്.

മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം കുണ്ഡലി പോലീസ് പോസ്റ്റമോര്‍ട്ടത്തിനു അയച്ചു. മരണത്തിന് പിന്നിലെ കാരണം ഇതുവരെ പോലീസ് വ്യക്തമാക്കിയിട്ടില്ല.

കേന്ദ്രത്തിന്റെ 3 കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് നിയമപരമായി ഗ്യാരണ്ടി നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം നവംമ്പര്‍ 26 മുതല്‍ പഞ്ചാബ്, ഹരിയാന , പടിഞ്ഞാറ് ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ സമരത്തിലാണ്.

 

 

Share news
error: Content is protected !!
Scroll to Top