HIGHLIGHTS : The excursion for women has begun
കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്‍ വനിതകള്‍ക്കായി ഒരുക്കുന്ന ഉല്ലാസയാത്രയ്ക്ക് തുടക്കമായി.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 5 മുതല്‍ 12 വരെ പെണ്‍കരുത്തിനൊപ്പം പെണ്‍ കൂട്ട് എന്ന പേരില്‍ സംഘടിപ്പിക്കുന്ന യാത്ര ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഫ്‌ലാഗ് ഓഫ് ചെയ്തു.

പ്രശസ്ത നാടക നടി നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്തു. പെണ്ണകം കൂട്ടായ്മ ബാലുശ്ശേരിയും കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്ലും നേതൃത്വം നല്‍കിയ യാത്രയില്‍ അന്‍പതോളം വനിതകള്‍ പങ്കാളികളായി. ഇതിന്റെ ഭാഗമായി മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി കപ്പല്‍ യാത്രയും നടത്തും.