ആരോഗ്യമുള്ള സ്ത്രീകൾ രാജ്യത്തിന്റെ ആരോഗ്യം:  സൈക്കിൾ റാലി സംഘടിപ്പിച്ചു 

ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യം വിളിച്ചു പറയുന്ന സൈക്കിൾ റാലി വേറിട്ട അനുഭവമായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു കോഴിക്കോട് ജില്ലാ ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷൻ കോഴിക്കോടിന്റെയും നേതൃത്വത്തിൽ മാനാഞ്ചിറയിലാണ് സൈക്കിൾ റാലി സംഘടിപ്പിച്ചത്.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ സൈക്ലോതോൺ ഫ്ലാഗ് ഓഫ് ചെയ്‌തു. ഹെൽത്തി വുമൺ,ഹെൽത്തി ഇന്ത്യ (ആരോഗ്യമുള്ള സ്ത്രീകൾ രാജ്യത്തിന്റെ ആരോഗ്യം) എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട്‌ 100 ഓളം സൈക്ലിസ്റ്റുകൾ റാലിയിൽ പങ്കെടുത്തു.  ജീവതാളം നോഡൽ ഓഫീസർ ഡോ.നീതു ജോൺ സന്ദേശം നൽകി.

Share news
error: Content is protected !!
Scroll to Top