മദ്യപിച്ചെത്തിയ ആള്‍ കടയുടമയെ ക്രൂരമായി ആക്രമിച്ചു

പൊന്നാനി: മദ്യപിച്ചെത്തിയ ആള്‍ കടയുടമയെ ക്രൂരമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. പൊന്നാനി അങ്ങാടിയില്‍ ബെഡ് എംബ്ബോറിയം സ്ഥാപനത്തിലെ കടയുടമ കെ പി അബ്ദുള്‍ നാസര്‍ (63)നെയാണ് മദ്യപിച്ചെത്തിയ അക്രമി മര്‍ദ്ദിച്ച് അവശനാക്കിയത് . മര്‍ദ്ദനത്തില്‍ തുടയെല്ല് പൊട്ടി കൈ കാലിന് പരിക്കേറ്റിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന പണവും അക്രമി കവര്‍ന്നു. പരിക്കേറ്റ അബ്ദുള്‍ നാസറിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് സംഭവം.

വ്യാപാരികള്‍ക്ക് നേരെ കടകളില്‍ കയറിയുള്ള അക്രമങ്ങളെ അമര്‍ച്ച ചെയ്യണമെന്നും ശക്തമായ നടപടിയെടുക്കണമെന്നും പ്രതിയെ ഉടനെ പിടികൂടണമെന്നും പൊന്നാനി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top