ഡോക്ടറുടെ കൊലപാതകം; കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

തിരുവനന്തപുരം : കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒ പി പൂര്‍ണമായി ബഹിഷ്‌കരിച്ചുമാണ് സംസ്ഥാനത്തെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും പ്രതിഷേധിക്കുന്നത്. സമരത്തില്‍ നിന്ന് അത്യാഹിത വിഭാഗത്തെയും പ്രസവരോഗ വിഭാഗത്തെയും ഒഴിവാക്കിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കരിദിനമായി ആചരിക്കാനും ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 18 മുതല്‍ 31 വരെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും കെജിഎംഒഎ സുരക്ഷാ ക്യാമ്പയിന്‍ നടത്തുകയും ചെയ്യും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top