പി ജയരാജനെതിരായ കോടതിയലക്ഷ്യ ഹര്‍ജി തള്ളി

കൊച്ചി: സിപിഐ എം നേതാവ് പി ജയരാജനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ രജിസ്ട്രാര്‍ ജനറലിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് കൊച്ചി മരട് സ്വദേശി എന്‍ പ്രകാശന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്.

കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കാന്‍ ജയരാജന്റെ ഫെയ്സ്ബുക് കുറിപ്പ് വിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നും രജിസ്ട്രാര്‍ ജനറല്‍ നിയമപരമായി പ്രവര്‍ത്തിച്ചുകൊള്ളുമെന്നും വ്യക്തമാക്കിയാണ് ചീഫ് ജസറ്റിസ് എ ജെ ദേശായ്, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top