പട്ടാപകല്‍ തേങ്ങ മോഷ്ടിച്ചു;വിറ്റുകിട്ടിയ കാശ് കൊണ്ട് മദ്യപിച്ചെന്ന് മോഷ്ടാവ്

പ്രതീകാത്മക ചിത്രം
തിരൂരങ്ങാടി : വില്‍ക്കാന്‍ കൊണ്ട് പോകാനായി പൊളിച്ചു ചാക്കുകളിലാക്കി റോഡരികില്‍ സൂക്ഷിച്ച തേങ്ങ പട്ടാപ്പകല്‍ മോഷണം പോയി. കൊടിഞ്ഞി ചീര്‍പ്പിങ്ങല്‍ വെച്ചാണ് സംഭവം. കൊടിഞ്ഞി കുറൂല്‍ സ്വദേശികളുടെ നാനൂറോളം തേങ്ങയാണ് മോഷണം പോയത്.

ചീര്‍പ്പിങ്ങലിലെ പറമ്പിലുള്ള തേങ്ങ വില്‍ക്കാനായി പൊളിച്ചു ചാക്കിലാക്കി വെച്ചതായിരുന്നു. വണ്ടിയുമായി തേങ്ങ എടുക്കാന്‍ എത്തിയപ്പോഴേക്കും ഇവ മോഷണം പോയിരുന്നു. അന്വേഷിച്ചപ്പോള്‍ ഒരാള്‍ വന്നു ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയതായി വിവരം ലഭിച്ചു. ഉടമസ്ഥര്‍ ഓട്ടോക്കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തേങ്ങാ കൊണ്ട് പോയ ആളെ വിവരം ലഭിച്ചു. തൊട്ടടുത്ത പ്രദേശത്തുകരനാണ് മോഷ്ടാവ്. മോഷ്ടിച്ച തേങ്ങ 5000 രൂപക്ക് വിറ്റതായും കിട്ടിയ പൈസക്ക് മദ്യപിച്ചതായും ഇയാള്‍ ഉടമസ്ഥരോട് പറഞ്ഞത്രേ. ബാക്കിയുണ്ടായിരുന്ന 2500 രൂപ ഉടമസ്ഥര്‍ക്ക് നല്‍കി. ബാക്കി തുക പിന്നീട് നല്‍കാമെന്ന ഉറപ്പില്‍ വിട്ടയച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top