പുനത്തില്‍ ഫര്‍ണിച്ചര്‍ അഡ്വാന്‍സ് പര്‍ച്ചേഴ്‌സ് സ്‌കീം സമാപനപരിപാടി സംഘടിപ്പിച്ചു

HIGHLIGHTS : The closing ceremony of the Advance Purchasers Scheme, organized to celebrate the 25th anniversary of Punathil Furniture, was held at Puthenpeetika...

careertech

പരപ്പനങ്ങാടി:പുനത്തില്‍ ഫര്‍ണിച്ചര്‍ 25 വര്‍ഷം പിന്നിട്ട ആഘോഷവേളയില്‍ സംഘടിപ്പിച്ച അഡ്വാന്‍സ് പര്‍ച്ചേഴ്‌സ് സ്‌കീം സമാപന പരിപാടി പരപ്പനങ്ങാടി പുത്തന്‍പീടികയില്‍ വെച്ച് നടന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ ടി. കാര്‍ത്തികേയന്‍ അധ്യക്ഷനായ ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് പി പി ഉദ്ഘാടനം ചെയ്തു.പുനത്തില്‍ ഫര്‍ണിച്ചര്‍ എം ഡി അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. അഷറഫ് കുഞ്ഞാവാസ്(പ്രസിഡന്റ് പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍),എന്‍.വി ഗോപാലകൃഷ്ണന്‍(കേരള വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം),അഡ്വ. അബ്ദുള്‍ റഹീം(പ്രസിഡന്റ് പരപ്പനങ്ങാടി ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍) തുടങ്ങിയവര്‍ സംസാരിച്ചു.

നാട്ടുകാര്‍ക്കായി ഒരുക്കിയ ലക്കി ഡ്രോ വിജയിക്കുള്ള സമ്മാനദാനം നഗരസഭ ചെയര്‍മാന്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഗാനാലാപനം നടത്തിയ ഗ്രാമിക പള്ളിപ്പുറം കൂട്ടായിമയിലെ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!