താനൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചു കയറി

താനൂര്‍: തയ്യാല റോഡ് ജംക്ഷന് സമീപം ഫുഡ് ബാഗ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ച് കയറി ഗ്ലാസും റാക്കും തകര്‍ന്നു.

സാധനങ്ങള്‍ വാങ്ങിക്കാന്‍ കാര്‍ ഓടിച്ച് വന്ന യുവതിയുടെ വാഹനമാണ് കടയിലേക്ക് പാഞ്ഞു കയറിയത്. തിരികെ പോകാന്‍ കാര്‍ തിരിക്കുന്നതിനിടെയായിരുന്നു അപകടം.

കാറിലും കടയിലുള്ളവരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

 

Share news
error: Content is protected !!
Scroll to Top