
തിരൂര്‍: സി പി ഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് പുസ്തകോല്‍സവത്തിന് തുടക്കമായി.
തിരൂര്‍ ടൗണ്‍ ഹാള്‍ പരിസരത്തെ സ: കെ ദാമോദരന്‍ നഗറില്‍ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗംപി നന്ദകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി പി ഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം
ഇ ജയന്‍ , ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കൊടക്കാട്ട് ബഷീര്‍, പി പി ലക്ഷ്മണന്‍, പി മുഹമ്മദാലി, പി മുനീര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി ഗോവിന്ദന്‍ കുട്ടി, റഹീം മേച്ചേരി, കെ പി ഷാജിത്ത്, സാജി സോമനാഥ് എന്നിവര്‍ പങ്കെടുത്തു.
ചിന്താ ബുക്‌സ്, ദേശാഭിമാനി പബ്ലിക്കേഷന്‍സ് എന്നിവയടക്കം പുസ്തകോല്‍സവത്തില്‍ സ്റ്റാളുകളുണ്ട്.




