HIGHLIGHTS : The body of a missing child was found while the elephant was swimming in the river

തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ സുഹൃത്തിനൊപ്പം നീന്തുന്നതിനിടെയാണ് ഹില്‍ത്താസ് അപകടത്തില്‍പെട്ടത്. രാത്രിയില്‍ തന്നെ ഫയര്‍ ഫോഴ്‌സും നാട്ടുകാരും ട്രോമ കെയര്‍ വളണ്ടിയര്‍മാരും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ചൊവ്വാഴ്ച്ച രാവിലെ ഫയര്‍ഫോഴ്‌സും നാട്ടുകാരും താലൂക്ക് ദുരന്തനിവാരണ സേനയും ട്രോമാകെയറും ,ഐ.ആര്‍ ഡബ്ല്യുവും മറ്റ് സന്നദ്ധ വളണ്ടിയര്‍മാരും തിരച്ചില്‍ തുടങ്ങി. വെള്ളത്തില്‍ മുങ്ങിയ ഭാഗത്ത് പത്ത് മീറ്റര്‍ താഴെ ചുഴിയില്‍ കുടുങ്ങിക്കിടന്ന മൃതദേഹം റ്റിഡിആര്‍എഫ്് വളണ്ടിയര്‍ മുങ്ങല്‍ വിദഗ്ദ്ധന്‍ ജലീല്‍ വെട്ടുപാറ മുങ്ങിയെടുത്തു.

ഏറനാട് തഹസില്‍ദാര്‍ ഹരീഷ് കപൂര്‍, മഞ്ചേരി ഫയര്‍ & റസ്‌ക്യു ഓഫീസര്‍ പ്രദീപ് പാസലത്ത്, മഞ്ചേരി പോലീസ് തിരച്ചിലിന് നേതൃത്വം നല്‍കി. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.