മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോണ്‍ ആണ് മരിച്ചത്.അഴിമുഖത്ത് തിരയില്‍പ്പെട്ട് ഒഴുകികിടന്ന മൃതദേഹം മത്സ്യതൊഴിലാളികള്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നരമണിയോടെയായിരുന്നു അപകടം. ആറ് അംഗ സംഘം മത്സ്യബന്ധനത്തിനായി പോകവേ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 5 പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. നജീബ്, അന്‍സില്‍, സിദ്ധീഖ്,അന്‍സാരി, സജീബ് എന്നിവരാണ് രക്ഷപ്പെട്ടത്. ഇവരില്‍ അന്‍സാരി, സജീബ് എന്നിവരെ പരിക്കുകളോടെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top