
താനൂര്‍ : മത്സ്യബന്ധനത്തിനിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെ 40 തൊഴിലാളികളുമായി മത്സ്യബന്ധനത്തിന് പുറപ്പെട്ട റബിഹ് എന്ന മാതൃവള്ളത്തിന്റെ കാരിയര്‍ വള്ളമാണ് മറിഞ്ഞത്. രാവിലെ പത്തോടെ കൂട്ടായി അഴിമുഖം ഭാഗത്തായിരുന്നു അപകടം. തേവര്‍കടപ്പുറം പീരാന്‍ കടപ്പുറം സഹകരണ സംഘത്തിന്റേതായിരുന്നു വള്ളം.
വലയിട്ട സമയത്തുണ്ടായ കാറ്റിലും മഴയിലുമാണ് വള്ളം മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മാതൃവള്ളത്തിലെ ആയിരം കിലോവരുന്ന പുതിയ താങ്ങു വല മുറിച്ച് ഒഴിവാക്കേണ്ടിവന്നു. 10 ലക്ഷം രൂപയുടെ താങ്ങുവലയും നാലുലക്ഷം രൂപ യുടെ രണ്ട് എന്‍ജിനും അഞ്ച് ലക്ഷം രൂപയുടെ കാരിയര്‍ വള്ളവുമാണ് നഷ്ടമായത്. അപകടത്തില്‍പ്പെട്ടവരെ ഫിഷറീസ് റസ്‌ക്യൂ ബോട്ട് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




