
പരപ്പനങ്ങാടി:പരപ്പനങ്ങാടിയിൽ വെച്ചു നടന്നുകൊണ്ടിരിക്കുന്ന മുപ്പത്തിരണ്ടാമത് എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സമാൻ ഹസ്റുദ കശ്മീർ ഉദ്ഘാടനം ചെയ്തു.
എസ് എസ് എഫ് കേരള സെക്രട്ടറി അനസ് കാരിപ്പറമ്പ് സാഹിത്യോത്സവ് പ്രമേയ പ്രഭാഷണം നിർവ്വഹിച്ചു. കെ പി രാമനുണ്ണി, സയ്യിദ് ഹുസൈൻ ജമലുല്ലൈലി,സയ്യിദ് സ്വലാഹുദ്ധീൻ ബുഖാരി, സയ്യിദ് സീതിക്കോയ തങ്ങൾ, റഊഫ് നൂരി, ജഅ്ഫർ ശാമിൽ ഇർഫാനി, നിയാസ് പുളിക്കലകത്ത്, മുഹമ്മദ് അഫ്ളൽ, മൻസൂർ പുത്തൻ പള്ളി എന്നിവർ സംബഡിച്ചു. ഇന്ത്യൻ മഹാസമുദ്രം എന്നതാണ് ഈ വർഷത്തിൻ്റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്.
ജൂലൈ ഇരുപതിന് ആരംഭിച്ച സാഹിത്യോത്സവ് നാളെ വൈകീട്ട് ഏഴിന് സമാപിക്കും. സാഹിത്യോത്സവിൻ്റെ ഭാഗമായി നടക്കുന്ന അക്കാദമിക സെമിനാർ, സംവാദങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക സംസാരങ്ങൾ, കരിയർ എക്സ്പോ തുടങ്ങി വിവിധ പദ്ധതികൾക്കാണ് നാളെ സമാപിക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




