എംഎ ബേബി സിപിഐഎമ്മിനെ നയിക്കും

മധുര: മധുരയില്‍ വച്ച് നടന്ന 24ാമത് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് എം എ ബേബിയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇ എം എസ് നമ്പൂതിരിപ്പാടിന് ശേഷം കേരളഘടകത്തില്‍ നിന്ന് ഈ പദവിയില്‍ എത്തുന്ന രണ്ടാമത്തെ ആളാണ് എം എ ബേബി.

എട്ട് പേരാണ് എം എ ബേബിയെ പിബിയില്‍ നിന്ന് അനുകൂലിച്ചത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള 5 പിബി അംഗങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.

പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് എം എ ബേബിയുടെ പേര് നിര്‍ദേശിച്ചത്.

എംഎ ബേബിയുടെ പ്രവര്‍ത്തനം 2016 മുതല്‍ സിപിഎമ്മിന്റെ കേന്ദ്രനേതൃത്വത്തിലാണ്. 1989 ല്‍ കേന്ദ്ര കമ്മിറ്റ് അംഗമായ ബേബി 2021 ലാണ് പി ബിയില്‍ എത്തുന്നത്.

Share news
error: Content is protected !!
Scroll to Top