വീടുകള്‍ക്ക് മുകളിലൂടെ പതിനൊന്ന് കെ.വി വൈദ്യുതി ലൈന്‍ പോവുന്നത് മാറ്റി സ്ഥാപിക്കണം

തിരൂരങ്ങാടി: നഗരസഭയിലെ വെന്നിയൂര്‍ കെഎസ് ഇബി സെക്ഷനുകീഴിലെ വെന്നിയൂർ മുതൽ കക്കാട് ജംഗ്ഷന്‍ വരെയുള്ള പതിനൊന്ന് കെ.വി (എച്ച്. ടി) വൈദ്യുതി ലൈന്‍ നൂറിലേറെ വീടുകള്‍ക്ക് മുകളിലൂടെ കടന്നു പോകുന്നത് മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്ന് കെ.പി എ മജീദ് എം. എൽ. എ ആവശ്യപ്പെട്ടു.കെ. എസ്. ഇ. ബി അടിയന്തര പ്രാധാന്യം നൽകണമെന്നും പ്രദേശവാസികൾ ഏറെ നാളായി ആവശ്യപ്പെടുന്ന ഇക്കാര്യത്തിൽ നടപടി വേണം എന്നാവശ്യ പെട്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, 14-വാർഡ് കൗൺസിലർ എം, പി ഹംസ എന്നിവർ
കെ, എസ്, ഇ, ബി,
ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ മായ തമ്പാന് ഇത് സംബന്ധിച്ച് നിവേദനം നൽകി.

50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഈ ലൈൻ. ഏറെ കാലപ്പഴക്കമുള്ളതാണ് ലൈൻ, പലപ്പോഴും പൊട്ടിവീണിട്ടുണ്ട്, 50 വർഷം മുമ്പ് ഇന്നത്തെ പോലെ വീടുകൾ ഉണ്ടായിരുന്നില്ല,ഇത് മൂലം ഈ ഭാഗത്തെ കുടുംബങ്ങള്‍ വളരെ പ്രയാസം അനുഭവിക്കുന്നുണ്ട്. വീടുകള്‍ക്ക് മുകളിലൂടെ വൈദ്യുതി ലൈന്‍ കടന്നു പോകുന്നത് വലിയ അപകടങ്ങള്‍ക്ക് കൂടി കാരണമാകുന്നതാണ്. ജീവനും സ്വത്തിനും ഭീഷണി നേരിടുന്നതാണിത്. വലിയ അത്യാഹിതം സംഭവിക്കാതിരിക്കാനുള്ള പരിഹാര മാര്‍ഗങ്ങള്‍ അനിവാര്യമാണ്. പ്രദേശത്ത് താമസിക്കുന്നവര്‍ നിര്‍മിക്കുന്ന വീടുകള്‍ക്ക് കെട്ടിട നമ്പര്‍ ലഭിക്കാനും മറ്റും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദേശീയ പാതയോട് ചേര്‍ന്ന സ്ഥലമാണിത്. തൊട്ടടുത്ത് തന്നെയായി ദേശീയ പാതയോരത്ത് കെഎസ്ഇബിയുടെ വലിയ ഹൈടെന്‍ഷന്‍ പോസ്റ്റുകള്‍ സ്ഥാപിച്ച് മറ്റു ലൈന്‍ കടന്നു പോകുന്നുണ്ട്. ആയതിലേക്ക് പുതിയ ഫീഡര്‍ സ്ഥാപിച്ചാല്‍ പരിഹരിക്കാനാവുന്നതാണ് . വൈദ്യുതി ബോര്‍ഡിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈന്‍ മാറ്റി സ്ഥാപിച്ച് പ്രദേശ വാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു, അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആവശ്യമായ തുക അനുവദിക്കാനും നടപടിയുണ്ടാകണമെന്ന് ചർച്ചയിൽ ആവശ്യപ്പെട്ടു.

അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ പി എം യു അസ്കറലി ചർച്ചയിൽ പങ്കെടുത്തു,

Share news
error: Content is protected !!
Scroll to Top